സന്തോഷ് വർക്കി അറസ്റ്റിൽ:നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്
സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക് പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടി ഉഷാ ഹസീനയുടെ പരാതിയിലാണ് നടപടി.ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് നടി പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.




