March 14, 2026

ചുനക്കര ഭാഗത്ത് തെരുവ് നായ ആക്രമണം:നായ ഓടിച്ച കുട്ടിയ്ക്ക് സൈക്കിളിൽ കാൽ കുരുങ്ങി പരിക്കേറ്റു

  • April 24, 2025
  • 0 min read

ചുനക്കരയിൽ ചുനക്കര പഞ്ചായത്ത് 2,3 വാർഡിലെ അംഗൻവാടി മുക്ക്, തറയിൽ മുക്ക്, പ്ലാവിളയിൽ മുക്ക്, ചുനക്കര അമ്പലത്തി ന്റെ വടക്കു ഭാഗം, പൂലി കിഴക്കേതിൽ ഭാഗം, ചുനക്കര ഗവണ്മെന്റ് എച്ച്. എസ്. എന്നിവിടങ്ങളിൽ തെരുവ് നായ ആക്രമണം.

വഴി യാത്രക്കാരെ ഉൾപ്പെടെ നായ അക്രമിക്കാൻ ഓടിക്കുന്നു എന്ന് വ്യാപക പരാതി. കഴിഞ്ഞ ദിവസം അംഗൻ വാടിയിൽ പോയി വന്ന ചുനക്കര കിഴക്കും മുറിയിൽ ശ്രേയസിൽ (വരയണ്ണൂർ )രാജേഷ്, പ്രിയ, എന്നിവരുടെ മക്കൾ ആയ ദേവൻ (11)ദിയാൻ (3)എന്നിവരെ തെരുവ് നായ ഓടിച്ചു, ഇവർ സൈക്കിളിൽ വന്ന വഴി ദിയാൻ(03) എന്ന കുട്ടി പേടിച്ച് നിലവിളിക്കുകയും ഇതോടെ കാല് സൈക്കിളിന്റെ ഉള്ളിൽ വീണ് പരിക്കേൽക്കുകയും ചെയ്തു.

മാതാവ് പ്രിയ കൊല്ലകടവ് ആശുപത്രിയിൽ എത്തിക്കുകയും കാലിന് 12 ഓളം സ്റ്റിച്ച് ഇടുകയും പൊട്ടൽ വന്ന കാല് പ്ലാസ്റ്റർ ഇടേണ്ട സ്ഥിതിയും ഉണ്ടായി. വഴി നടക്കാൻ പറ്റാത്ത രീതിയിൽ പട്ടികൾ നാട്ടുകാരെ ഓടിക്കുന്നത് നിത്യ സംഭവം ആണ്. ഇതിന് പരിഹാരം ചുനക്കര പഞ്ചായത്ത് അധികരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്ന് പ്രദേശവാസികൾ പറയുന്നു. തെരുവ് നായകൾക്കൊപ്പം ചില വീടുകളിലെ വളർത്ത് നായകളും കെട്ടിയിട്ട് വളർത്താത്തതിനാൽ നാട്ടുകാരെ ആക്രമിക്കുന്നുണ്ട്.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *