May 15, 2026

പെരിന്തൽമണ്ണയിൽ വൻ തീപിടിത്തം: ടാലൻ്റ് ബുക്ക് ഹൗസ് പൂർണ്ണമായും കത്തിനശിച്ചു

  • April 24, 2025
  • 1 min read

പെരിന്തൽമണ്ണ: ഊട്ടി റോഡിൽ കെഎസ്ഇബി ഓഫീസിന് എതിർ വശത്തുള്ള ടാലൻ്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം.

ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ വിവരം ലഭിച്ച ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയതോടെ തീയുടെ വ്യാപനം തടയാൻ കഴിഞ്ഞു. രാവിലെ 6 മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കപ്പെട്ടത്. തീപിടുത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആളപായം ഒന്നുമില്ല. തീപിടുത്തത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.

Ripport Hr. Salim Kavasseri

Leave a Reply

Your email address will not be published. Required fields are marked *