May 16, 2026

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം .

  • April 19, 2025
  • 0 min read

ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം . താരത്തെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത് . കൂടുതൽ ചോദ്യം ചെയ്യൽ രാസപരിശോധന ഫലം ലഭിച്ച ശേഷമാകും ഉണ്ടാകുക . ഷൈൻ 22 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പോലീസ് അറിയിച്ചത് . 21 ന് ഹാജരാകാമെന്ന് ഷൈൻ അറിയിച്ചു . ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ച ശേഷമാണ് നടനെ വിട്ടയച്ചത്. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ ഇന്ന് പൊലീസ് ശേഖരിച്ചിരുന്നു. കേസിൽ ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷാദിനേയും പ്രതി ചേർത്തിട്ടുണ്ട് .ലഹരിക്കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസ് അറസ്റ് ചെയ്തിരുന്നു. എന്‍ ഡി പി എസിലെ 29 , 27 വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് . തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്തത്.എന്നാൽ ചോദ്യം ചെയ്യലിൽ ലഹരി എത്തിച്ച് നൽകുന്നത് സിനിമാ പ്രവർത്തകരെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയിരുന്നു. താൻ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നും മൊഴിയിൽ ഷൈൻ വെളിപ്പെടുത്തി. ഒരു വർഷം മുൻപ് ലഹരി മുക്ത ചികിത്സ തേടിയിരുന്നു . ലഹരി ഉപയോഗം വർദ്ധിച്ചപ്പോൾ വീട്ടുകാർ കൂത്താട്ടുകുളത്തെ ലഹരി വിമുക്ത എത്തിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈനിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. വിൻസിയുടെ പരാതി ഗൂഢാലോചനയെന്നും മൊഴി നൽകലിന്റെ ഭാഗമായി ഷൈൻ പറഞ്ഞിരുന്നു .സാമ്പത്തിക ഇടപാട്, സമാന കേസുകളില്‍ ഉള്‍പ്പെട്ടവരുമായുള്ള ബന്ധം, ഫോണ്‍ കോളുകള്‍, മൊഴികളിലെ വൈരുധ്യം തുടങ്ങിയവയാണ് ഷൈനിനെ കുരുക്കിയ തെളിവുകള്‍. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് നോട്ടീസ് നല്‍കിയത്. ലഹരി ഉപയോഗിച്ചോയെന്ന് ഷൈനിനെ പരിശോധിക്കും. ഫോണ്‍ രേഖകള്‍ നിര്‍ണായക തെളിവായി. ഡ്രഗ് ഡീലറായ സജീറുമായുള്ള ബന്ധം തെളിവായെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *