പുതിയ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ച് ഖുശ്ബു
പുതിയ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ് നടി ഖുശ്ബു സുന്ദര്‍. 54-ാം വയസില്‍ 20 കിലോഗ്രാം ശരീരഭാരമാണ് ഖുശ്ബു കുറച്ചത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും മേക്കോവര്‍ ചിത്രങ്ങള്‍ ഖുശ്ബു പങ്കുവെച്ചു.താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്. എന്നാല്‍ ചിലര്‍ നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ‘ഇത് മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ്. ഇക്കാര്യം നിങ്ങളുടെ ഫോളോവര്‍മാരും അറിയട്ടെ. അപ്പോള്‍ അവര്‍ക്കും ഇന്‍ജക്ഷന്‍ എടുക്കാമല്ലോ.’ -ഇതായിരുന്നു എക്‌സില്‍ വന്ന ഒരു കമന്റ്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായുള്ള മരുന്നാണ് മൗന്‍ജാരോ.ഈ കമന്റിന് രൂക്ഷമായ ഭാഷയിലാണ് ഖുശ്ബു മറുപടി നല്‍കിയത്. എക്‌സിലെ കമന്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. ‘നിങ്ങളെപോലുള്ളവര്‍ എന്തൊരു തലവേദനയാണ്. നിങ്ങള്‍ ഒരിക്കലും സ്വന്തം മുഖം കാണിക്കാറില്ല. കാരണം നിങ്ങള്‍ക്കുതന്നെ അറിയാം നിങ്ങള്‍ ഉള്ളില്‍ എത്ര വൃത്തികെട്ടവരാണെന്ന്. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു.’ – ഖുശ്ബു മറുപടിയായി കുറിച്ചു.




