ഹോട്ടലിൽ നിന്ന് ഓടിയത് പേടിച്ചിട്ട്: ആക്രമിക്കാൻ വന്നെന്നു കരുതി:ഷൈൻ ടോം ചാക്കോ
പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് ഒന്നര മണിക്കൂർ പിന്നിട്ടു. തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്നു ഭയന്ന് ഓടിയതാണെന്ന് ഷൈൻ മൊഴി നൽകി. പൊലീസാണ് വന്നതെന്ന് അറിയില്ലായിരുന്നുവെന്നും തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ഷൈൻ പറഞ്ഞു. ഷൈനിന്റെ ഫോൺ പൊലീസും ഡാൻസാഫ് സംഘവും പരിശോധിക്കുകയാണ്. സെന്‍ട്രൽ എസിപി സി.ജയകുമാർ, നാർക്കോട്ടിക് എസിപി കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവവും അതിനു ശേഷമുണ്ടായ കാര്യങ്ങളുമാണ് പ്രധാനമായും ചോദിച്ചറിയുന്നത്.




