March 14, 2026

ചെങ്ങന്നൂർ കാരയ്ക്കാട്, പാറക്കൽ ജംഗ്ഷന് സമീപം അപകടം: 3 പേർക്ക് പരിക്ക്

  • April 18, 2025
  • 0 min read

ചെങ്ങന്നൂർ : എം സി റോഡിൽ കാരയ്ക്കാട് , പാറയ്ക്കൽ ആശാൻ പടി ജംഗ്ഷനിൽ വൻ അപകടം. 3 പേർക്ക് പരിക്ക് . നിർത്തിയിട്ടിരുന്ന മാക്സിമോ പിക്കപ്പിൽ പിന്നിലൂടെ എത്തിയ ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും പിക്കപ്പ് വാൻ തൊട്ടടുത്തുള്ള ഇരുമ്പുപണി നടത്തുന്ന ആലയിലേക്ക് ഇടിച്ച് കയറി. പിക്കപ്പിൻ്റെ ഡ്രൈവർ പാറയ്ക്കൽ ആശാൻപടി സ്വദേശി, റജി , ഇരുമ്പ് പണി ആലയുടെ ഉടമ മുരളി, റോഡിലൂടെ നടന്ന് വരുന്ന പന്തളം സ്വദേശിയായ ലോട്ടറി വ്യാപാരി എന്നിവർക്കാണ് പരിക്കേറ്റത്. പാൻ്റും ടീഷർട്ടും ധരിച്ച് സ്ഥിരമായി ഇതേ റോഡിലൂടെ നടന്ന് കച്ചവടം നടത്തുന്ന ആളാണ് പരിക്കേറ്റത്3 പേരെയും പന്തളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *