പുനലൂരിൽ വാഹനാപകടത്തിൽ പാസ്റ്റർ സണ്ണി ഫിലിപ്പിന് ദാരുണാന്ത്യം
പത്തനംതിട്ട : വാഹനാപകടത്തിൽ പാസ്റ്റർ സണ്ണി ഫിലിപ്പിന് ദാരുണാന്ത്യം റാന്നി, പൂവൻമല ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ (IPC) പാസ്റ്റർ ആയിരുന്നു ഇദ്ദേഹം.സണ്ണി ഫിലിപ്പ് (60) ആണ് ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ചെല്ലക്കാട് വച്ച് പാസ്റ്റർ സഞ്ചരിച്ചിരുന്ന കാറിൽ കുമളിയിൽ നിന്നു വന്ന കെ എസ് ആർ ടി സി യും സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം കണ്ട് ഓടിയെത്തിയ ആളുകൾ കാറിൻ്റെ മുൻഭാഗം വെട്ടി പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്ത് എടുത്തത് എന്നാണ് വിവരങ്ങൾ. അപകട സമയത്ത് കാറിൽ ഇദ്ദേഹം മാത്രമായിരുന്നു എന്നാണ് അറിയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. അടൂർ തുരുത്തിക്കര തടത്തിൽ കുടുംബാംഗമായ ഡോളമ്മയാണ് ഭാര്യ. രണ്ട് മക്കൾ ഉണ്ട്. സംസ്കാരം പിന്നീട്.
റിപ്പോർട്ട് അനീഷ് ചുനക്കര
