March 14, 2026

മാന്നാർ സ്വദേശിയായ യുവാവ് തകഴി ലവൽ ക്രോസിൽ അപകടത്തിൽ മരിച്ചു

  • April 16, 2025
  • 0 min read

ആലപ്പുഴ: തകഴി ലെവൽ ക്രോസിൽ ഗേറ്റ് താഴ്ത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാന്നാർ സ്വദേശി രാഹുൽ സജിയാണ് (27) മരിച്ചത്. ഗേറ്റ് താഴ്ത്തുന്നതിനിടെ കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. യുവാവിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവ സ്ഥലത്തുവെച്ചു തന്നെ രാഹുൽ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സഹോദരൻ രാകേഷ് സജിയുടെ പേരിലുള്ള ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *