May 15, 2026

ജുവനൈല്‍ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പതിനേഴുകാരനെ മരിച്ച നിലയില്‍

  • April 14, 2025
  • 0 min read
ജുവനൈല്‍ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പതിനേഴുകാരനെ മരിച്ച നിലയില്‍

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.*കണ്ണൂർ ഇരിട്ടി സ്വദേശിയായ കെ.കെ. വിവേകാണ് മുറിയിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒബ്സർവേഷൻ ഹോമില്‍ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. മുറിയില്‍ ഒറ്റയ്ക്കായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *