മണിമലയാറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു.

മണിമലയാറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. കോട്ടയം മണിമലയിൽ പാലത്തിൽ നിന്നും മണിമലയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയെ ഇതുവരെ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ല. യുവതി ചുവന്ന നിറത്തിലുള്ള ഡ്രസാണ് ധരിച്ചിരുന്നത്. ഇവരെ പരിചയമുള്ളവർ മണിമല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 04828 247141