April 23, 2025

നാം ഒരിക്കലും മറക്കാത്ത ജാലിയൻവാലാബാഗ് ദുരന്തം..

  • April 13, 2025
  • 1 min read

നാം ഒരിക്കലും മറക്കാത്ത ജാലിയൻവാലാബാഗ് ദുരന്തം..ബ്രിട്ടീഷുകാരുടെ കരങ്ങളിൽ നിന്നും മോചിതമായി സ്വതന്ത്ര ഇന്ത്യ സ്വപ്നം കണ്ട രാഷ്ട്രത്തിനുവേണ്ടി രക്തം ചിന്തിയ നൂറുകണക്കിന് രക്തസാക്ഷികളുടെ ഓർമ്മദിനം.ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അധ്യായമായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊല. രക്തപങ്കിലമായ ആ മനുഷ്യക്കുരുതിക്ക് ഇന്ന് 106 വയസ്സ്. 1919 ഏപ്രിൽ 13 ന് അമൃതസറിലെ ‘ജാലിയൻ വാലാബാഗി’ൽ വെടിവയ്ക്കാൻ ബ്രിട്ടീഷ് ജനറൽ ഡയറക്ട്ടർ ഉത്തരവിട്ടപ്പോൾ പിടഞ്ഞുമരിച്ചത് നിരായുധരായ ജനക്കൂട്ടമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 576 പേർ വെടിയേറ്റു മരിക്കുകയും 1200 ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നാണ് ചരിത്ര രേഖകൾ.ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ ജാലിയൻവാലാബാഗിൽ പ്രതിഷേധിക്കാനായി ഒത്തുകൂടിയ 20000 ത്തില്പരം വരുന്ന ജനസഞ്ചയത്തിന് നേരെയാണ് ബ്രിട്ടീഷുകാർ വെടിവെപ്പ് നടത്തിയത്. ഈ കൂട്ടക്കൊലയോടെ ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന് പുതിയ ദിശാബോധം കൈവരിക കയായിരുന്നു. ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവത്തോടുള്ള പകയും പ്രതികാര വാഞ്ചയും സമര പോരാട്ടത്തിനിറങ്ങിയ ഒരു വിഭാഗം ചെറുപ്പക്കാർക്കുണ്ടായി അവരുടെ പ്രതിനിധിയെന്ന പോലെ ഉദ്ധംസിംഗ് എന്ന ധീരനായ ചെറുപ്പക്കാരൻ 1940 മാർച്ച് 13 ന് വൈകുന്നേരം ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ വച്ച് ജനറൽ ഡയറക്ട്ടറിനെ വെടിവച്ചുവീഴ്ത്തി. നൂറ്റാണ്ടിന് ഇപ്പുറം, കഴിഞ്ഞ 2019 ൽ ബ്രട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിൽ എത്തി ജാലിയൻവാലാബാഗ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുകയായിരുന്നു. ഖേദമല്ല വേണ്ടതെന്നും നിരുപാധികം മാപ്പ് പറയണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമായി. കാലം എത്ര കഴിഞ്ഞാലും ജാലിയൻ വാലാബാഗ് ചരിത്രത്തിന്റെ ശവപ്പറമ്പായി – സമാനതകളില്ലാത്ത നരഹത്യയുടെ പരിച്ഛേദമായികരിനിഴൽ വീഴ്ത്തുന്നു.

Ripport Hr. Salim Kavasseri

Leave a Reply

Your email address will not be published. Required fields are marked *