നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയായി
നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. ഇതുവരെയുള്ള വാദത്തില്‍ കോടതിക്ക് ആവശ്യമെങ്കില്‍ വ്യക്തത തേടും. ഇതിനായി കേസ് മെയ് 21ന് പരിഗണിക്കുന്നതായിരിക്കും. അതിന് ശേഷം വിചാരണക്കോടതി കേസ് വിധി പറയാന്‍ മാറ്റും. ഏഴ് വര്‍ഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതായിരുന്നു വിധി.




