സഞ്ചാര സ്വാതന്ത്ര്യത്തിനായി നാട് മുഴുവൻ.
കൊല്ലം: ചവറ തെക്കും ഭാഗം വേട്ടു തറയിൽ അടിപ്പാത യുമായി ബന്ധപ്പെട്ട് പ്രക്ഷോഭസമരം 466ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു..ചവറ തെക്കു ഭാഗം വേട്ടുതറ യിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ഒരു നാടുമുഴുവൻ ഒത്തൊരുമയോടെ ഒരുമിച്ച് നിന്ന പ്രക്ഷോഭസമരം 466ദിവസം പിന്നിട്ടു..
സഞ്ചാര സ്വാതന്ത്രത്തിനായി ഒരു നാടിന്റെ ആവശ്യമാണ് പ്രക്ഷോഭത്തിലൂടെ ഉയർത്തി കാട്ടുന്നത്…അടൂരിൽ നിന്നും ശാസ്താം കോട്ട, പടപ്പനാൽ തേവലക്കര തെക്കും ഭാഗം വഴി NH ൽ എത്തിച്ചേർന്നു കൊല്ലം തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡ് ആയ വേട്ടു തറയിൽ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വിവിധ പഞ്ചായത്തുകളായ തേവലക്കര, തെക്കും ഭാഗം, നീണ്ടകര എന്നി മൂന്ന് പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ മത സംഘടന പ്രധിനിധികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൊഴിലുറപ്പ് അംഗങ്ങൾ കശുവണ്ടി തൊഴിലാളികൾ, മോട്ടോർ വാഹനതൊഴിലാളികൾ കല സാംസ്‌കാരിക സംഘടനകൾ എക്സ് സർവീസ് എംപ്ലോയീസ് സൊസൈറ്റി, ആശ വർക്കാർമാർ സ്ത്രീ പുരുഷപ്രായ ഭേതമന്യേ നാട്ടിലെ ജനത മുഴുവൻ ഒരു മനസ്സോടെ ഒത്തുചേർന്നു അടിപ്പാത നിർമ്മിക്കുക സഞ്ചാര സ്വാതന്ത്ര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രക്ഷോഭ സമരത്തിന് പ്രവാസികൾ ഉൾപ്പെടെയുള്ളവർ പിന്തുണയേകിയിരിക്കുന്നു തെക്കുംഭാഗത്തുനിന്നും എൻ എച്ചിൽ എത്തിച്ചേരേണ്ട പ്രധാന പ്രവേശന റോഡ് അടച്ച് സഞ്ചാരയോഗ്യം അല്ലാതെ ആക്കിയതിനെതിരെയാണ് ജനകീയ കൂട്ടായ്മയിലൂടെ സമരപ്പന്തൽ കെട്ടി പ്രക്ഷോഭ സമരം നടത്തുന്നത്.
മലനാട് ടീവി ഇന്ത്യറിപ്പോർട്ട്:എംഗൽസ് മലനാട് ടീവി ചവറ
