കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്
മണ്ണാർക്കാട്: പാലക്കാട് കോഴിക്കോട് ദേശീയ പാത ശിരുവാണി ജംഗ്ഷനിൽ ബസും കാറും കുട്ടി ഇടിച്ച് അപകടം, കാർ യാത്രികന് പരിക്കേറ്റു. കാഞ്ഞിരപ്പുഴ മച്ചിങ്ങൽ വീട്ടിൽ സുരേഷ് ബാബുവിനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഇദ്ദേഹത്തെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




