എംഡിഎംഎക്ക് പകരം നൽകിയത് ‘കർപ്പൂരം’; പ്രതികരമായി നടുറോഡിൽ കൂട്ടയടി; ഇടപെട്ട് പൊലീസ്.
മലപ്പുറം : മയക്കുമരുന്ന് കച്ചവടത്തിലും വൻ തട്ടിപ്പ്. മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷം എംഡിഎംഎക്ക് പകരമായി കർപ്പൂരം നൽകിയതിനെ ചൊല്ലി മലപ്പുറം ഒതുക്കുങ്ങലിൽ ചെറുപ്പക്കാർ തമ്മിൽ കൂട്ടയടി. മലപ്പുറത്ത് നിന്ന് എത്തിയവർ തമ്മിലാണ് ഒതുക്കുങ്ങലിലെ റോഡിൽ അടിയുണ്ടാക്കിയത്.* *പ്രശ്‌നത്തിൽ ഇടപെട്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പൊലിസിനെ വിളിച്ചു വരുത്തി. വിവരം അറിഞ്ഞെത്തിയവർക്ക് മുന്നിൽ വെച്ചും യുവാക്കൾ ഏറ്റുമുട്ടി. ഒതുക്കുങ്ങലിൽ പെട്രോൾ പമ്പിന്റെ മുന്നിൽ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു.* *കൂട്ടത്തല്ല് തടഞ്ഞു നിർത്തി എന്താണ് സംഭവം എന്നന്വേഷിച്ചപ്പോൾ എംഡിഎംഎ എന്ന് പറഞ്ഞ് കർപ്പൂരം നൽകി പറ്റിച്ചതായി ഒരു വിഭാഗം പറഞ്ഞു. ഇതിന്റെ പ്രതികാരമയാണ് അടി നടന്നത്.**പൊലീസെത്തി നടത്തിയ പരിശോധനയില്‍ യുവാക്കളില്‍നിന്ന് ലഹരി ഉത്പന്നങ്ങളൊന്നും കണ്ടെത്താനായില്ല. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു.*
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി
