February 6, 2026

ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്നതിൽ കൂടുതൽ വ്യവസ്ഥകൾ; മലപ്പുറം ജില്ലയിൽ കർശനമാക്കി

  • March 17, 2025
  • 1 min read

നാട്ടാന പരിപാലന ചട്ട പ്രകാരം ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ മലപ്പുറം ജില്ലയിൽ കർശനമാക്കി. ജില്ലാ കലക്‌ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്.

പ്രധാന നിർദ്ദേശങ്ങൾ:ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്ന ആനയുടെ/ആനകളുടെ അരികിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ നാസിക് ഡോൾ, ഡാംമ്പോള ഉയർന്ന അളവിൽ ലൈറ്റും ശബ്ദ‌വുമുള്ള ഡി ജെ എന്നിവ അവയ്ക്ക് പ്രയാസം സൃഷ്‌ടിക്കുമെന്നതിനാൽ അവ നിരോധിച്ചു.** *ആന എഴുന്നള്ളിപ്പ് സമയങ്ങളിൽ കാണികളുടെ ആവശ്യാർത്ഥം, ആനകൾ സ്വയം തല പൊക്കുന്ന സാഹചര്യമൊഴിച്ച് ആന പാപ്പാന്മാർ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം തല ഉയർത്തി പിടിപ്പിച്ച് ആനയെ പീഡിപ്പിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകി.** *അഞ്ചും അഞ്ചിന് മേൽ ആനകളെ ഉപയോഗിച്ച് ഉത്സവത്തിന് അനുതിയുള്ള കമ്മിറ്റികൾ ഒരാഴ്ച മുമ്പായി പോലീസ്, ബന്ധപ്പെട്ട വെറ്ററിനെറി ഓഫീസർ, വില്ലേജ് ഓഫീസർ, സോഷ്യൽ ഫോറസ്ട്രി,ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ, ഉത്സവ കമ്മിറ്റി അംഗങ്ങൾ (പ്രസിഡണ്ട്/സെക്രട്ടറി, വേലക്കമ്മിറ്റി/വരവ്/വേല കമ്മിറ്റി പ്രതിനിധികൾ) എന്നിവർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ സംയുക്ത മീറ്റിംഗ് ചേർന്ന് നാട്ടാന പരിപാലന ചട്ടം ഫലവത്തായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണം.** *എഴുന്നള്ളിക്കുന്ന ആനകളുടെ, മുൻഭാഗത്ത് അഞ്ചു മീറ്ററിൽ കൂടുതലും, പിൻഭാഗത്ത് ചുമരോ മറ്റോ ഇല്ലാത്ത പക്ഷം അവിടെയും അഞ്ചു മീറ്ററിൽ കൂടുതലും അകലം പാലിക്കാനായി ബാരിക്കേഡുകൾ, വടം എന്നിങ്ങനെയുള്ള അനുയോജ്യമായ സംവിധാനങ്ങൾ ഉത്സവ കമ്മിറ്റികൾ ഒരുക്കണം.** *പ്രത്യേകമായുള്ള സ്ഥലത്ത് പാപ്പാൻമാർക്കും, കാവടികൾക്കും മാത്രമേ പ്രവേശനാനുമതിയുള്ളു.** *ആരാധനാലയങ്ങളിൽ നടക്കുന്ന ആന എഴുന്നള്ളിപ്പുകൾക്കുള്ള അപേക്ഷകൾ ഉത്സവത്തിന്റെ ഒരു മാസം മുമ്പ് തന്നെ നൽകേണ്ടതും, അതാത് മാസം ചേരുന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികളുടെ അനുമതിക്ക് വിധേയമാക്കുകയും ചെയ്യണം.** *തുടർച്ചയായി രണ്ടുപ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള നടപടികൾ മൂലം ആന ഇടഞ്ഞ് പ്രശ്‌നം ഉണ്ടാകുന്ന സാഹചര്യത്തിലും, ചട്ടത്തിന് വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ ആനകളെ എഴുന്നള്ളിച്ചാലും മറ്റും കേസ്സ് എടുക്കുന്ന സാഹചര്യമുണ്ടായാൽ പ്രസ്‌തുത സ്ഥലത്തുള്ള ആഘോഷങ്ങൾക്ക് ആന എഴുന്നള്ളിപ്പിന് വിലക്കേർപ്പെടുത്തും.*

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *