മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ?പ്രചരിക്കുന്ന വിവരങ്ങളുടെ യാഥാർഥ്യം എന്ത്? വെളിപ്പെടുത്തി മമ്മൂട്ടിയുടെ പിആർ ടീം.
നടൻ മമ്മൂട്ടിക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന അഭ്യൂഹം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാദങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർ ടീം. നിലവിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു.’അത് വ്യാജ വാർത്തയാണ്. റമദാനിൽ നോമ്പുള്ളതിനാൽ ഇപ്പോൾ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിംഗുകളിൽ നിന്നും മാറി നിൽക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിന് തിരിച്ചെത്തും,’ മമ്മൂട്ടിയുടെ പിആർ ടീം മിഡ്-ഡേയോട് പ്രതികരിച്ചതിങ്ങനെ. അഭ്യൂഹങ്ങൾക്കൊടുവിൽ വ്യക്തത ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി ആരാധകർ.




