March 14, 2026

ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

  • March 16, 2025
  • 1 min read

ആലപ്പുഴ :പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാർഡ് കൊടുപ്പുന്ന പുതുവൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ അഖിൽ പി. ശ്രീനിവാസൻ (29) ആണ് മരിച്ചത്. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരൺ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. എടത്വാ പുത്തൻവരമ്പിനകം പാടത്ത് ക്രിക്കറ്റ് കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു അഖിൽ. ഫീൽഡ് ചെയ്യുന്നതിനിടെ കോൾ വന്നു. ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലുണ്ടായി ഫോൺ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെൽഡിങ്ങ് ജോലിക്കാരാനായിരുന്ന അഖിൽ ചുണ്ടൻവള്ളത്തിന്റെ പണികൾക്കും പോകുമായിരുന്നു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *