May 15, 2026

പറശ്ശിനിക്കടവിലെ ലോഡ്ജുകളിൽ മിന്നൽ പരിശോധന ഡോക്ടർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

  • March 16, 2025
  • 1 min read
പറശ്ശിനിക്കടവിലെ ലോഡ്ജുകളിൽ മിന്നൽ പരിശോധന ഡോക്ടർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളിൽ പൊലീസിന്റെ മിന്നൽ പരിശോധന. റെയ്‌ഡിൽ യുവ ഡോക്ടർ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു. പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്‌ജിൽ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയിൽ ആലപ്പുഴ അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ കെ ആദിത്ത് (30), പി എ ഹരികൃഷ്ണൻ (25) എന്നിവരെയാണ് ഡിവൈ എസ് പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. തളിപ്പറമ്പ് പാളയാട് റോഡിലെ വി എ റസിഡൻസിയിൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടർ അജാസ് ഖാൻ (25) പിടിയിലായത്, ഇയാളും മുറിയിലിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നു. വിദേശത്തേക്കു പോകുന്നതിനുമുമ്പുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാൾ ലോഡ്‌ജിൽ മുറിയെടുത്തിരുന്നതെന്നു പൊലീസ് പറഞ്ഞു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *