May 16, 2026

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം; മൃതശരീരത്തിൽ വാഹനം കയറിയ പാടുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

  • March 16, 2025
  • 1 min read

കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഡീസൽ പമ്പിനോട് ചേർന്ന് കണ്ടെത്തിയ മൃതശരീരത്തിൽ വാഹനം കയറിയതിന്‍റെ പാടുകൾ ഉണ്ട്.മരിച്ചത് ഇതര സംസ്ഥാനക്കാരനെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സെൻട്രൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *