ഇലക്ട്രിഷ്യൻ നിയമനം
പാലക്കാട് : ജില്ലാ വനിതാ ശിശു ആശുപത്രിയിൽ ഇലക്ട്രിഷ്യൻ തസ്തികയിലേക്കുള്ള താൽക്കാലിക നിയമന കൂടിക്കാഴ്ച 21നു 11മണിക്ക് സൂപ്രണ്ടിന്റെ ഓഫിസിൽ നടക്കും. 179 ദിവസത്തേക്കാണു നിയമനം. സംസ്ഥാന സർക്കാർ അംഗീകരിച്ച ഐടിഐ യോഗ്യതയും വയർമാൻ ലൈസൻസും ഉള്ള 50 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പാലക്കാട് നഗരസഭ പരിധിയിലോ സമീപ പഞ്ചായത്തുകളിലോ താമസിക്കുന്നവരാകണം. സർക്കാർ ആശുപത്രിയിൽ മുൻപരിചയം ഉള്ളവർക്കു മുൻഗണന. മാസവേതനം 20,000 രൂപ.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




