May 16, 2026

കെെയിലൊരു ചൂരൽ കരുതുന്നതിൽ തെറ്റില്ല ; ചെറിയ ശിക്ഷകളുടെ പേരിൽ അധ്യാപകരെ ക്രൂശിക്കരുത്‌:ഹൈക്കോടതി

  • March 15, 2025
  • 1 min read

കൊച്ചിസ്കൂളുകളിൽ വിദ്യാർഥിയെ ഉപദേശിക്കുകയോ ചെറിയ ശിക്ഷകൾ നൽകുകയോ ചെയ്‌തതിന്റെ പേരിൽ ഒരധ്യാപകനും ക്രൂശിക്കപ്പെടരുതെന്ന് ഹെെക്കോടതി. ചില പരാതികളിൽ കാര്യമുണ്ടാകാം. എന്നാൽ അധ്യാപകർക്കെതിരെ രക്ഷിതാക്കളും വിദ്യാർഥികളും നൽകുന്ന ഭൂരിഭാഗം പരാതിയും അത്തരത്തിലുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.സ്‌കൂളുകളിൽ വിദ്യാർഥികൾ ആയുധങ്ങളും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന വാർത്തകളുടെ സാഹചര്യത്തിൽ അധ്യാപകർ കെെയിലൊരു ചൂരൽ കരുതുന്നതിൽ തെറ്റില്ല. ചൂരൽ എല്ലായ്‌പ്പോഴും ഉപയോഗിക്കണമെന്നല്ല, പക്ഷേ ചൂരലിന്റെ സാന്നിധ്യം തിന്മകൾ ചെയ്യുന്നതിൽനിന്ന് വിദ്യാർഥികളെ വിലക്കിയാൽ അതൊരു സാമൂഹിക നന്മയാകുമെന്നും ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ പറഞ്ഞു.ആറാം ക്ലാസ് വിദ്യാർഥിയെ തല്ലിയതിന്റെ പേരിൽ ക്രിമിനൽ കേസിൽപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയായ അധ്യാപകന് മുൻകൂർജാമ്യം അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *