May 15, 2026

13 കാരന് ഇന്നോവ കാറോടിക്കാൻ നൽകിയ പിതാവിനെതിരെ കേസ്

  • March 15, 2025
  • 1 min read

കോഴിക്കോട് :  രണ്ട് കുട്ടികൾ ഇന്നോവ കാർ ഓടിക്കുന്ന വീഡിയോ ചിത്രീകരിച്ച് റീലാക്കി പിതാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഒടുവിൽ നാദാപുരം പാറക്കടവിൽ പതിമൂന്ന് വയസ്സുകാരനായ മകന് ഇന്നോവ കാറോടിക്കാൻ നൽകിയതിന് പിതാവിനെതിരെ വളയം പോലീസ് കേസെടുത്തു.

ചെക്യാട് വേവം സ്വദേശി തേർക്കണ്ടിയിൽ നൗഷാദ് (37) നെതിരെയാണ് വളയം പോലീസ് കേസെടുത്തത്. കാർ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒക്ടോബർ മാസം 24 നാണ് കേസിനാസ്പദമായ സംഭവം.
വീടിന് മുൻവശത്തെ റോഡിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച് പോകുന്ന റീൽസ് വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *