അഞ്ചുമൂർത്തി മംഗലം ഗാന്ധി സ്മാരക യുപി സ്കൂളിൽ പഠനോത്സവം നടത്തി
വടക്കഞ്ചേരി : അഞ്ചുമൂർത്തി മംഗലം ഗാന്ധി സ്മാരക യു പി സ്കൂൾ പഠനോത്സവം വടക്കഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രശ്മി ഷാജി അധ്യക്ഷതയിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സ്വാഗതം പറഞ്ഞു, സി ആർ സി സി കോർഡിനേറ്റർ എം പി ടി എ പ്രസിഡന്റ് ശ്രീമതി ബുഷ്‌റ ആശംസകൾ അർപ്പിച്ചു, ശ്രീ. വിമൽ മാസ്റ്റർ നന്ദിയും പറഞ്ഞു. പൂർണ്ണമായും ഹരിതനിയമാവലി പാലിച്ചു വിദ്യാർത്ഥികൾ വിഷയസ്പദമായി പഠനോൽസവ പ്രദർശനം നടത്തി.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




