May 15, 2026

മെത്താഫെറ്റമിനുമായി എറണാകുളം, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ.

  • March 15, 2025
  • 1 min read

പാലക്കാട്‌ : മണപ്പുള്ളിക്കാവ് വെച്ച് മാരക മയക്കുമരുന്നായ 28.09 ഗ്രാം മെത്താഫെറ്റമിനുമായി 2 യുവാക്കൾ പിടിയിൽ.തിരുവനന്തപുരം കോവളം പാച്ചലൂർ സ്വദേശി അജിത് (23), എറണാകുളം മുവാറ്റുപുഴ നോർത്ത് പിറമടം സ്വദേശി രാജേഷ് (23) എന്നിവരാണ് പിടിയിലായത്.ഓപ്പറേഷൻ “ഡി ഹണ്ട്” ന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ നടക്കുന്ന പരിശോധനയിൽ പാലക്കാട്‌ ജില്ലാ പോലീസ് മേധാവി അജിത്കുമാറിന്റെ നിർദ്ദേശപ്രകാരം പാലക്കാട്‌ ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട്‌ ടൗൺ സൗത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇരുവരും പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്, പ്രതികൾ ഉൾപ്പെടുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പാലക്കാട്‌ എ എസ് പി രാജേഷ് കുമാർ, പാലക്കാട്‌ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി അബ്ദുൽ മുനീർ എന്നിവരുടെ നേതൃത്വത്തിൽ, സബ് ഇൻസ്‌പെക്ടർ ഹേമലതയുടെ നേതൃത്വത്തിലുള്ള പാലക്കാട്‌ ടൗൺ സൗത്ത് പോലീസും പാലക്കാട്‌ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി വരുന്നത്.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *