തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച വാഹനത്തിന് വാടക നൽകിയില്ല പരാതി നൽകി വാഹന ഉടമ.

കരിക്കോട്ടക്കരി: കഴിഞ്ഞ മാസം ആനപ്പന്തി എസ്എൻഡിപി ശാഖ യോഗത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയുടെ പാനലിന് എതിരായി മത്സര വിഭാഗത്തിന് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ പതിയിൽ ബാലകൃഷ്ണൻ പുരുഷോത്തമൻ ഈട്ടിക്കൽ എന്നിവർ താൽക്കാലിക വ്യവസ്ഥിതിയിൽ ഒരു ദിവസത്തേക്ക് പ്രചരണ പരിപാടിക്കായി വാഹനം ആവശ്യപ്പെടുകയും കരിക്കോട്ടക്കരിയിലെ അജീഷ് എന്ന ആൾ കാറുമായി ഒരു ദിവസം മുഴുവനും ഓടുകയും ചെയ്തു എന്നാൽ നാളിതുവരെയായി താൽക്കാലികമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥ പ്രകാരം വാഹന ഉടമയ്ക്ക് നൽകേണ്ട തുക നാളിതുവരെയായിട്ടും നൽകാത്തതിനാൽ ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ടുകൊണ്ട് തനിക്ക് കിട്ടേണ്ട തുക മേടിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എൻഡിപി ഇരിട്ടി യൂണിയൻ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും തീരുമാനം ആകാതെ വന്നതിനാൽ മറ്റ് നിയമനടപടികളിലേക്ക് കടക്കുകയാണ് എന്ന് അറിയിച്ചു.നിലവിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഭരണസമിതിയുടെ പാനലിന് എതിർപാനൽ രൂപീകരിച്ച വോട്ടെടുപ്പ് ആവശ്യങ്ങൾക്കായി വാഹനം കൊണ്ടുപോയത് മേൽ സൂചിപ്പിച്ച രണ്ടു വ്യക്തികളുടെ നേതൃത്വത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പിൽ ഭരണപക്ഷ പാനൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. വാഹന ഉടമ നിയമപരമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി