March 12, 2025

പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

  • March 11, 2025
  • 1 min read
പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

ഹൈസ്കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ഉണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകും. എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖ യിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, ഭാഷ വിഷയങ്ങൾ എന്നിവയിൽ വർത്തമാന പത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. പാഠപുസ്തകങ്ങളിലെ പഠനത്തിനൊപ്പം കുട്ടികളുടെ സാമൂഹിക-വൈകാരിക തലവും വിലയിരുത്തി മാർക്കിടാനാണ് നിർദേശം.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *