ദേശീയ പാത വാനൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം കാർ റോഡരികിലേക്ക് മറിഞ്ഞു

ആലത്തൂർ: ദേശീയ പാത വാനൂരിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചു റോഡരികിലേക്കു മറിഞ്ഞു. കാൽ നടക്കാരൻ വാനൂർ ചന്തപ്പുര ഉണ്ണിക്കൃഷ്ണ (53) നാണ് പരുക്കേറ്റത്. കാറിലുണ്ടായിരുന്നവർ ക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്. കാറിൽ നിന്ന് എൻജിൻ വേർപെട്ട നിലയിലാണ്. ഈ മേഖലയിൽ റോഡ് പണി നടക്കുന്നതിനാൽ തുടർച്ചയായി അപകടങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വടക്കഞ്ചേരിയിൽ നിന്ന് പാലക്കാട്ടേക്കു വരികയായിരുന്നു കാർ. കഴിഞ്ഞ ദിവസം രാത്രി 11 മണി കഴിഞ്ഞാണ് അപകടം. ഉണ്ണികൃഷ്ണൻ റോഡ് മുറിച്ചു കടക്കുന്ന തിനിടെയാണ് കാർ ഇടിച്ചതെന്ന് പറയുന്നു. ഉണ്ണിക്കൃഷ്ണനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി