ഷാഹി കബീര്‍ സംവിധാനം നിർവഹിക്കുന്ന റോന്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഷാഹി കബീര്‍ തിരക്കഥ എഴുതി സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘റോന്ത്’ എന്ന് പേരിട്ടു. ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രിയില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.
റിപ്പോർട്ട് എച്ച് ആർ സലിം കാവശ്ശേരി