കുടുംബ ബജറ്റിലൂടെ സാമ്പത്തിക സ്ഥിരത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചിത്രം :കുടുംബ ബജറ്റിലൂടെ സാമ്പത്തിക സ്ഥിരത ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി സംസാരിക്കുന്ന
REPORT-ABLE C ALEX
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ ബജറ്റിലൂടെ സാമ്പത്തികസ്ഥിരത എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി ഉദ്ഘാടനം ചെയ്തു. കൃത്യമായ സാമ്പത്തിക മാനേജ്മെന്റ് ഇല്ലാത്തതാണ് പല കുടുംബങ്ങളുടെയും സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുന്നതെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിലേക്ക് കടന്നുവന്ന് ഇതുപോലെയുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നുംഅദ്ദേഹം പറഞ്ഞു. മാർ അത്തനേഷ്യസ് കോളേജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫ. ഡോ. പുതുമ ജോയ് ക്ലാസ് നയിച്ചു. കുടുംബ വരുമാനവും ചെലവുകളും ക്രമീകരിച്ച് ബജറ്റ് തയ്യാറാക്കുന്നതിന്റെ പ്രാധാന്യം അവർ ക്ലാസിൽ വിശദീകരിച്ചു. ദൈനംദിന ചിലവുകൾ നിയന്ത്രിക്കുക, അനാവശ്യ ചെലവുകൾ ഒഴിവാക്കുക സേവിങ്സിന്റെ ആവശ്യകത, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ധനസുരക്ഷ ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ ലളിതമായ ഉദാഹരണങ്ങളിലൂടെ ക്ലാസിൽ വിശദീകരിച്ചു. വീട്ടമ്മമാർക്ക് പ്രായോഗികമായി പിന്തുടരാവുന്ന സാമ്പത്തിക നിയന്ത്രണ മാർഗങ്ങൾ ക്ലാസിൽ വിശദീകരിച്ചു നൽകി. ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. എൽദോസ് എ എം, ഗ്രാമപഞ്ചായത്ത് മെമ്പർ കവിത ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു
ചിത്രം :കുടുംബ ബജറ്റിലൂടെ സാമ്പത്തിക സ്ഥിരത ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി സംസാരിക്കുന്നു.
