December 7, 2025

ഉണ്ണിമുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബിയിലെ വീഡിയോ ഗാനം പുറത്തിറക്കി

  • February 23, 2025
  • 1 min read

അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റ് ആണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം

റിപ്പോർട്ട്‌ എച്ച് ആർ സലിം കാവശേരി

മാര്‍ക്കോ എന്ന കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. കോഹിനൂര്‍, കിളി പോയി എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റ് ആണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അതിശയം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സാം സി എസിന്റേതാണ് സംഗീതം. പാടിയിരിക്കുന്നക് കപില്‍ കപിലന്‍. നിഖില വിമലാണ് ചിത്രത്തില്‍ നായിക. ഉണ്ണി മുകുന്ദനും നിഖില വിമലിനുമൊപ്പം ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം രാധാകൃഷ്ണന്‍, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, ദിലീപ് മേനോന്‍, വിജയ് ജേക്കബ്, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *