February 5, 2026

മാവോയിസ്റ്റ് പി എൽ ജി എ കേഡർ സന്തോഷ് അറസ്റ്റിൽ

  • February 23, 2025
  • 1 min read

കേരള ആന്റി-ടെററിസ്റ്റ് സ്ക്വാഡ് (ATS) സേന ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ ഹോസൂരിൽ നിന്ന് പ്രമുഖ മാവോയിസ്റ്റ് പി എൽ ജി എ കേഡർ സന്തോഷ് (@ രവി @ സന്തോഷ് കോയമ്പത്തൂർ @ രാജയെ 39) അറസ്റ്റ് ചെയ്തു. തമിഴ്നാട് ക്യൂ-ബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് കേരള എ റ്റി എസ് സേനക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന കേരളം-തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ ട്രൈ ജംഗ്ഷൻ മേഖലയിലെ മാവോയിസ്റ്റ് പി എൽ ജി എ പ്രവർത്തനങ്ങളിൽ സന്തോഷ് ഒരു പ്രധാന, കണ്ണിയായിരുന്നു . 2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധ വിപ്ലവ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളില്‍ പ്രവര്‍ത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 യു എ പി എ കേസുകളിൽ പ്രതിയാണ്.2024 ജൂലൈയിൽ, സന്തോഷ് സഹമാവോയിസ്റ്റ് പ്രവർത്തകരായ സി.പി.മൊയ്തീൻ, പി.കെ.സോമൻ, പി.എം.മനോജ് എന്നിവരോടൊപ്പം കേരള വനപ്രദേശത്തുനിന്ന് പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി എ റ്റി എസ് സേനക്ക് മൊയ്തീൻ, സോമൻ, മനോജ് എന്നിവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിലും സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം, എ റ്റി എസ് സേനയുടെ നിരന്തര ശ്രമഫലമായാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. 2013 മുതൽ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള എ റ്റി എസ്, കേരള എസ് ഒ ജി, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ അസാധാരണമായ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന എല്ലാ പി എൽ ജി എ മാവോയിസ്റ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുള്ളതാണ്. തുടർച്ചയായ ഇന്റലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർസംസ്ഥാന സഹകരണത്തിലൂടെയും ആണ് ഈ നേട്ടം കൈവരിക്കാന്‍ സേനകൾക്ക് സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *