പട്ടാമ്പി നേർച്ച ആഘോഷയാത്ര അനുവദിച്ചില്ല പ്രതിഷേധവുമായി സബ്ബ് കമ്മറ്റിക്കാർ

പട്ടാമ്പി നൂറ്റിപതിന്നെന്നാമത് നേർച്ചയുടെ നടത്തിപ്പിൽ പാക പിഴയെന്ന് സബ്ബ് കമ്മിറ്റികൾ,
നേർച്ചയുടെ പ്രധാന ആകർഷണമായ നഗര പ്രദക്ഷിണ ആഘോഷയാത്ര മുഴുവിപ്പിക്കാൻ സമ്മതിക്കാത്ത പോലിസ് നടപടിയിൽ വായിപ്പാട്ട് പാടി നൃത്തം ചവിട്ടി പ്രതിഷേധം രേഖപ്പെടുത്തി.
ഗജവീരന്മാരുടെ അകമ്പടിയോടെ നൃത്തരൂപവും, മുത്ത് കുടയും ബാന്റ് താളങ്ങളുമായി പതിനായിരകണക്കിന്ന് ജനങ്ങളുടെ മുന്നിൽ ആഘോഷയാത്ര നടക്കുമ്പോൾ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് അധികാരികൾ പരിപാടി അവസാനിപ്പിക്കാൻ പറഞ്ഞത് ഈ കാര്യത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് പ്രമുഖ സബ്ബ് കമ്മറ്റി മേക്കാടൻ ഞാങ്ങാട്ടിരി രക്ഷധികാരി അഡ്വ: ടി എം നഹാസ് പറഞ്ഞു, നേർച്ച ആഘോഷത്തിൽ പങ്കാളികളായ കാണികൾ അടക്കമുള്ള എല്ലാവരെയും നിരാശപ്പെടുത്തുന്ന പ്രവർത്തനമാണ് അധികാരികൾ ചെയ്തു എന്നും അഡ്വ: നഹാസ് പറഞ്ഞു, ലക്ഷങ്ങൾ ചിലവ് ചെയ്തു നടത്തുന്ന ആഘോഷ പരിപാടിക്ക് മാന്യത നൽകാൻ അധികാരികൾ തയ്യാർ ആവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു,
റിപ്പോർട്ട് ഹുസൈൻ തട്ടത്താഴത്ത്