ഇലക്ഷൻ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ക്രമീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം
പോളിങ് സ്റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും അവധിയായിരിക്കും. ഈ സ്ഥാപനങ്ങൾക്ക് അവധി അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടിങ് മെഷീൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നാളെ (ഡിസംബർ 8നും അവധി ആയിരിക്കും. അതോടൊപ്പം വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾളുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിവസവും ആവശ്യാനുസരണം അവധി അനുവദിക്കുന്നതിന് നിർദേശം ഉണ്ട്. വോട്ടെടുപ്പ് ദിവസമായ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുഅവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിർദ്ദേശം
റിപ്പോർട്ട് അനീഷ് ചുനക്കര




