May 16, 2026

ആലുവയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ

  • January 29, 2025
  • 1 min read
ആലുവയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  കൈക്കൂലി വാങ്ങുന്നതിനിടയിൽ  പിടിയിൽ

സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിന് 10000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആയതിലേക്ക് 10,000/- രൂപ കൈക്കൂലി വാങ്ങിക്കുകയും ചെയ്യുന്നതിനിടയിൽ കൊച്ചി കോർപ്പറേഷൻ 16-ാം സർക്കിൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ ജിഷ്ണു ആണ് വിജിലൻസിന്റെ പിടിയിലായത് വിജിലൻസ് മദ്ധ്യമേഖല പോലീസ് സൂപ്രണ്ട് . എസ്. ശശിധരൻ ഐ.പി.എസ് ന്റെ മേൽനോട്ടത്തിൽ വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി(ഇൻ-ചാർജ്ജ്) സുനിൽകുമാർ .ജി-യുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം കൈക്കൂലി ഇനത്തിൽ വാങ്ങിയ 10,000/- രൂപ. കണ്ടെടുത്തിട്ടുള്ളതാണ് ഡി.വൈ.എസ്.പിയെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാരായ ബിജോയ്, ജിജിൻ ജോസഫ് സബ് ഇൻസ്പെക്ടർമാരായ . ജോഷി ജേക്കബ്, സുകുമാരൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ സുനിൽകുമാർ, ജിജിമോൻ, പ്രമോദ്കുമാർ, ധനേഷ്, മനു, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *