March 12, 2025

സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണായ നികിതാ നയ്യാര്‍ (21) അന്തരിച്ചു

  • January 26, 2025
  • 0 min read
സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണായ നികിതാ നയ്യാര്‍ (21) അന്തരിച്ചു

സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണായ നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു.അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വില്‍സണ്‍സ് ഡിസീസ് എന്ന അപൂർവ രോഗബാധിതയായിരുന്നു. തുടർന്ന് രണ്ട് വട്ടം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെയാണ് മരണം. അമ്മ: നമിതാ മാധവന്‍കുട്ടി (കപ്പാ ടി.വി). പിതാവ്: ഡോണി തോമസ് (യു.എസ്.എ.). പൊതുദര്‍ശനം തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ നടക്കും. തുടര്‍ന്ന് സംസ്‌കാരം കൊച്ചിയില്‍.

Leave a Reply

Your email address will not be published. Required fields are marked *