March 12, 2025

വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് ജനങ്ങളുടെ രക്ഷ;പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ജനുവരി 25 മുതൽ.

  • January 24, 2025
  • 1 min read
വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് ജനങ്ങളുടെ രക്ഷ;പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ജനുവരി 25 മുതൽ.

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക എന്നതടക്കമുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ജനുവരി 25 മുതൽ. കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിഡി സതീശന്‍ നയിക്കുന്ന മലയോര സമര യാത്ര നാളെ കരുവഞ്ചാലില്‍(ഇരിക്കൂര്‍) നിന്നും ആരംഭിക്കുന്നത്. യാത്ര ഫെബ്രുവരി അഞ്ചിന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് കരുവഞ്ചാലില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. പി.കെ.കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല, എം.എം.ഹസ്സന്‍, സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി കാപ്പന്‍, ജി.ദേവരാജന്‍, അഡ്വ.രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *