സസ്യശാസ്ത്ര മേഖലയിലെ സാധ്യതകളും, തൊഴിൽ അവസരങ്ങളും: എം എ. കോളേജിൽ ഏകദിന ശില്പശാല.
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏക ദിന ശില്പശാല സംഘടിപ്പിച്ചു.സസ്യ ശാസ്ത്ര മേഖലയിലെ സാധ്യതകളും, തൊഴിൽ അവസരങ്ങളെയുംക്കുറിച്ച് “റൂട്ട്സ് ടു റിച്ച്സ്” എന്ന പേരിൽ നടന്ന ശില്പശാല കൊച്ചി, തേവര സേക്രെട്ട് ഹാർട്ട് കോളേജ് സസ്യശാസ്ത്ര വിഭാഗം അസ്സി. പ്രൊഫ. എബിൻ പി. ജെ നയിച്ചു.സസ്യശാസ്ത്ര മേഖലയിൽ ലഭ്യമായ വിവിധ തൊഴിൽ അവസരങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുകയെന്നതാണ് ശില്പശാലയുടെ ലക്ഷ്യം . വകുപ്പ് മേധാവി ഡോ .സിജു തോമസ് ടി , അധ്യാപകരായ ഡോ .അജി എബ്രഹാം , മെറിൽ സാറ കുര്യൻ , ഡോ. ജയലക്ഷ്മി പി. എസ് , ഡോ .അഖില സെൻ , ഡോ .ശരത് ജി നായർ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട് അനീഷ് ചുനക്കര




