കോളേജ് യൂണിയന്റെ യും ആർട്സ് ക്ലബ്ബിന്റെ യും ഉദ്ഘാടനവും ആർട്സ് ഡേയും നടത്തി.
.കോതമംഗലം :അടിവാട്,മാലിക് ദിനാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനവും ആർട്സ് ഡേയും നടത്തി. കോളേജ് യൂണിയന്റെ ഉദ്ഘാടനം സാഹിത്യകാരനും ഭാഷാ ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ: അരുൺ വർഗീസ് നിർവഹിച്ചു. ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരിയും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവുമായ രാജി വി ബി യും നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സിനാൻ അധ്യക്ഷത വഹിച്ചത ചടങ്ങിൽ ആർട്സ് ക്ലബ് സെക്രട്ടറി ഫാത്തിമ ഫർഹാന സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ കെ ബി ഷെമീർ,മാലിക് ദീനാർ സ്കൂൾ മാനേജർ കെ എം മൊയ്തു മുഹമ്മദ്, മാലിക് ദിനാർ ട്രസ്റ്റ് ട്രഷറർ പി എ കാസിം, മാലിക് ദിനാർ ട്രസ്റ്റ് ജോ:സെക്രട്ടറി ഇ പി ഇബ്രാഹിം, അസിസ്റ്റന്റ് പ്രൊഫസർമാരായ സുജ കെ ജി, ഹബീബ സി എച്ച്, സജിനി പോൾ, വിദ്യാർത്ഥി പ്രതിനിധി ആഷിക് പി എ എന്നിവർ സംസാരിച്ചു. പ്രോഗ്രാമിനോടനുബന്ധിച്ച് കഴിഞ്ഞവർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഗ്രാജുവേഷനും, ഈ വർഷം പഠനത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പാരിതോഷികവും വിതരണം ചെയ്തു. ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
റിപ്പോർട്ട് അനീഷ് ചുനക്കര




