തൊടുപുഴ ക്ഷേത്രത്തിൽ മോഷണം :പ്രതിയെ മലപ്പുറത്തുനിന്നും അറസ്റ്റ് ചെയ്തു
തൊടുപുഴ, കരിങ്കുന്നം ക്ഷേത്രത്തിലെ മോഷണത്തിനു ശേഷം സ്വദേശമായ മലപ്പുറത്തേക്ക് മടങ്ങിയ ആളെ പോലീസ് പിടികൂടി.വിവിധ ജില്ലകളിലെ നിരവധി മോഷണകേസ്സുകളില്‍ പ്രതിയായ മലപ്പുറം, ചോക്കാട് കാഞ്ഞിരം പാടം, കുന്നുമ്മേല്‍ സുരേഷ് (64) ആണ് പോലീസ് പിടിയിലായത്. ക്ഷേത്രത്തില്‍ നിന്നും 36,000 രൂപ അപഹരിച്ച ഇയാളെ പോലീസ് സി.സി.റ്റി.വി ദൃശ്യങ്ങുടെ സഹായത്തോടെ തിരയുകയും അവസാനം മലപ്പുറത്തുള്ള ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കരിങ്കുന്നം പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ കെ.ജെ ജോബി, സദാശിവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.




