May 16, 2026

കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരൻ വിമാനത്തിൽ വച്ച് മരിച്ചു.

  • January 15, 2025
  • 0 min read
കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരൻ വിമാനത്തിൽ വച്ച് മരിച്ചു.

നെടുമ്പാശ്ശേരി : കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരൻ വിമാനത്തിൽ വച്ച് മരിച്ചു. കുന്നുകര നോർത്ത് കുത്തിയതോട് മനയ്ക്കപ്പറമ്പിൽ ജിജിമോൻ ചെറിയാനാണ് (57) മരിച്ചത്. ജ്യേഷ്ടൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ശേഷം ഭാര്യ അൽഫോൻസയോടൊപ്പം തിരികെ പോകുമ്പോഴായിരുന്നു സംഭവം. എമിറേറ്റ്സ് വിമാനത്തിൽ ലണ്ടനിലെ ഗാറ്റ് വിക് എയർപോർട്ടിൽ എത്തുന്നതിന് മുൻപ് വിമാനത്തിനകത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. മക്കൾ : ജിഫോൻസ്, ആരോൺ

Leave a Reply

Your email address will not be published. Required fields are marked *