മകരവിളക്ക് :ശബരിമലയിൽ വൻ ഭക്തജനങ്ങളുടെ ഒഴുക്ക്; നിലയ്ക്കലില്‍ ഗതാഗതനിയന്ത്രണം
മകരവിളക്ക് ഉല്‍സവത്തിന് മുന്നോടിയായി രാവിലെ 7 മുതല്‍ നിലയ്ക്കലില്‍ ഗതാഗതനിയന്ത്രണം. രാവിലെ 10 മുതല്‍ പമ്പയിലേക്ക് വാഹനം വിടില്ല. 12ന് ശേഷം സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. മകരവിളക്കിന് ശേഷം പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ അനുവദിക്കില്ല.ശബരിമല സന്നിധാനത്ത് ഇന്ന് ബിംബശുദ്ധിക്രിയകള്‍ നടക്കും. നാളെ രാവിലെ 8.50 മുതല്‍ 9.30 വരെയാണ് മകരസംക്രമ പൂജ. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സമയം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നാണ് അഭിഷേകത്തിനുള്ള നെയ്യ് എത്തിക്കുന്നത്.