മഹാകുംഭമേളയിലേക്ക് ഭക്തരുമായി പോയ ട്രെയിനിന് നേരെ കല്ലേറ്
![മഹാകുംഭമേളയിലേക്ക് ഭക്തരുമായി പോയ ട്രെയിനിന് നേരെ കല്ലേറ്](https://malanadunews.com/wp-content/uploads/2025/01/Picsart_25-01-13_17-10-02-724-770x470.jpg)
ആർക്കും പരിക്കില്ല :റെയിൽവേ പോലീസ് എഫ്.ഐ ആർ രജിസ്റ്റർ ചെയ്തു.
റിപ്പോർട്ട് ഷിജു ജോസഫ്
തപ്തി ഗംഗാ എക്സ്പ്രസ് ട്രെയിൻ, മഹാകുംഭമേളയിലേക്ക് ഭക്തരുമായി സഞ്ചരിക്കുമ്പോൾ കല്ലേറിനിരയായി.മഹാ കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലേക്കു ഭക്തരുമായി യാത്ര പോയ സൂറത്ത് – ചപ്ര തപ്തി ഗംഗാ എക്സ്പ്രസ് ട്രെയിനിന് മഹാരാഷ്ട്രയിലെ ജൽഗാവ് സ്റ്റേഷനുസമീപം (ഞായറാഴ്ച) കല്ലേറ് ഉണ്ടായതായി പോലീസ് അറിയിച്ചു.സംഭവത്തിൽ ആർക്കും പരുക്കേറ്റില്ലയെങ്കിലും, ട്രെയിനിന്റെ ജനൽ തകർന്നതായി, ട്രെയിനിൽ നിന്നും എക്സിൽ പങ്കുവെച്ച ഒരു വിഡിയോയിൽ പറയുന്നു. റെയിൽവേ പോലീസ് എഫ്.ഐ ആർ രജിസ്റ്റർ ചെയ്തു.