മദ്യത്തിന് ഡ്രൈ ഡേ പ്രഖ്യാപിക്കണം: ഹുസൈൻ തട്ടത്താഴത്ത്
പട്ടാമ്പി താലൂക്കിലെ ഉത്സവ ആഘോഷങ്ങൾക്ക് പാലക്കാട് ജില്ലാ കലക്ടർ മദ്യത്തിന് ഡ്രൈ ഡേ പ്രഖ്യാപിക്കണം മദ്യ വർജ്ജന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് ആവശ്യപ്പെട്ടു. പട്ടാമ്പി നേർച്ച അടക്കമുള്ള ആഘോഷങ്ങൾ ഡ്രൈ ഡേ പ്രഖ്യാപിക്കൽ ഉണ്ടെന്നും ഈ വർഷം അത്തരം വാർത്തകൾ ഒന്നും വന്നിട്ടില്ലയെന്നും ആഘോഷങ്ങളുടെ സുഖമമായ നടത്തിപ്പിന്ന് ഡ്രൈ ഡേ പ്രഖ്യാപനം നിർബന്ധമാണെന്നും ഈ കാര്യം ഉന്നയിച്ചു കൊണ്ട് അധികൃതർക്ക് മെയിൽ അയച്ചിട്ട് ഉണ്ടെന്നും ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.