May 16, 2026

ഉമാ തോമസ് എം.എൽ എ യെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

  • January 4, 2025
  • 0 min read
ഉമാ തോമസ് എം.എൽ എ യെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്ന്‌ ആശുപത്രി അധികൃതർ

റിപ്പോർട്ട്‌ അനീഷ് ചുനക്കര

കലൂരിൽ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.നിലവിൽ ഐസിയുവിൽ ആണ് ചികിത്സ തുടരുന്നത്.എന്നാൽ അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് വെന്റിലേറ്റർ നീക്കിയത്.ശ്വാസ കോശത്തിൻ്റെ നീർക്കെട്ടിൽ കുറവുണ്ടാനുള്ള ചികിത്സയും നടക്കുന്നുണ്ട്.ചികിത്സയോട് ഉമ തോമസ് നന്നായി പ്രതികരിച്ച് തുടങ്ങിയതിനാൽ കൈകാലുകൾ അനക്കുകയും എഴുന്നേറ്റിരിക്കുകയും ചെയ്യുന്നുണ്ട്.എംഎൽഎ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്സർസൈസിന്‍റെ ഭാഗമായി പേപ്പറിൽ എഴുതിയതായും എറണാകുളം റിനൈ മെഡിസിറ്റി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *