May 16, 2026

കൊച്ചിയിൽ വീണ്ടും വീണ് പരിക്ക് :ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്കാണ് ​ പരിക്കേറ്റത്

  • January 2, 2025
  • 1 min read
കൊച്ചിയിൽ വീണ്ടും വീണ് പരിക്ക് :ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്കാണ് ​ പരിക്കേറ്റത്

കൊച്ചിൻ ഫ്ലവർ ഷോ-2025 എന്ന പരിപാടിയിൽ വച്ചാണ് അപകടം ഉണ്ടായത്.

കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്. ചെലവന്നൂർ സ്വദേശിനിയായ ബിന്ദുവിനാണ് തെന്നി വീണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം..കൊച്ചിൻ ഫ്ലവർ ഷോ-2025 എന്ന പരിപാടിയിൽ വച്ചാണ് അപകടം ഉണ്ടായത്. എറണാകുളം ജില്ലാ അ​ഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ​ഗ്രേറ്റർ കൊച്ചിൻ ഡവല്പമെൻ്റ് അതോറിറ്റിയും ചേർന്നായിരുന്നു ഫ്ലവർ ഷോ സംഘടിപ്പിച്ചത്. പവിലിയനിൽ ചെളി നിറഞ്ഞിരുന്നതിനെ തുടർന്ന് സന്ദർശകർക്ക് നടക്കാനായി പ്ലൈവുഡ് നിരത്തിയിരുന്നു. ഇതിൽ തെന്നിയാണ് ബിന്ദു വീണത്.നിലവിൽ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിന്ദു. ബിന്ദുവിന്റെ കൈയിൽ രണ്ട് ഒടിവുണ്ട്. സംഭവത്തിന് പിന്നാലെ പരിപാടിയുടെ സംഘാടകർക്കെതിരെ ബിന്ദുവിന്റെ കുടുംബം രംഗത്തെത്തി. ഫസ്റ്റ് എയ്ഡ് സംവിധാനങ്ങൾ പോലും പരിപാടിയിൽ കരുതിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ജില്ലാ കളക്ടർക്കും ജിസിഡിഐ സെക്രട്ടറിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഫ്ലവർ ഷോ നിർത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *