ആലുവയിൽ വാഹന അപകടം :4 പേർക്ക് ഗുരുതര പരിക്ക്.
ആലുവ -പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ ചാലയ്ക്കൽ പകലമറ്റത്തിനും എം.ഇ.എസ് ജംഗ്ഷനും ഇടയിൽ നടന്ന വാഹന അപകടത്തിൽ 4 പേർക്ക് ഗുരുതര പരിക്ക്.ആലുവ ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസും മാറംമ്പിള്ളി ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് ഇന്നലെ രാത്രി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.കാർ വെട്ടി പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.കാറിലുണ്ടായിരുന്ന മാറംമ്പിള്ളി താച്ചേരി ഞാലിൽ മണിയും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തെ യാണ് ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മണിയെ ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്.കാർ പൂർണമായും തകർന്ന നിലയിലാണ്
.
.




