May 16, 2026

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

  • December 29, 2024
  • 0 min read
കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി :തൃക്കാക്കര എംഎല്‍എ ഉമ തോമസിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. ഒരു നൃത്ത പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു എംഎല്‍എയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയത്. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടിക്കായി എത്തി മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *