ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം
മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലും, വീടിന്റെ മതിലിലും ഇടിച്ച് അപകടം.
തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശികളായ അഞ്ച് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറാണ് തോട്ടുങ്കല്‍പ്പീടികയില്‍ അപകടത്തില്‍പെട്ടത്.
. അപകടത്തില്‍ മുകുന്ദന്‍ (49), രവീന്ദ്രന്‍ (46), സുനില്‍കുമാര്‍ (45), അനില്‍ (47), അരുണ്‍ (48) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.




